ആദ്യ ഓവറിൽ നാല് വിക്കറ്റ് വീഴ്ത്താനാകുമോ സക്കീർ ഭായിക്ക്, അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഷഹീൻ അഫ്രീദി

Webdunia
ശനി, 1 ജൂലൈ 2023 (15:34 IST)
ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ തകര്‍പ്പന്‍ ഫോമിലേക്ക് തിരികെയെത്തി പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് ഷഹീന്‍ അഫ്രീദി ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ ഷഹീന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തില്‍ നിന്നും നാല് വിക്കറ്റാണ് നേടിയത്.
 
വാര്‍വിക്ഷെയറുമായുള്ള നോര്‍ത്ത് ഗ്രൂപ്പ് മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിന് വേണ്ടിയാണ് പാക് പേസര്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഓവറില്‍ തന്നെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടം ഷഹീന്‍ സ്വന്തമാക്കി.ആദ്യ ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്താനായെങ്കിലും ഓവറില്‍ ഹാട്രിക് നേടാന്‍ ഷഹീന്‍ അഫ്രീദിക്കായില്ല. അതേസമയം ഷഹീന്റെ മാജിക്കല്‍ സ്‌പെല്ലിന്റെ ബലത്തിലും മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിന് വിജയിക്കാനായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article