കഴിഞ്ഞ ടി20 സീരീസിൽ മികവ് കാണിച്ച് ശ്രേയസ് അയ്യർക്ക് ഇടമില്ല! കോലിയുടെ ടീം സെലക്ഷനെ വിമർശിച്ച് സെവാഗ്

Webdunia
ശനി, 5 ഡിസം‌ബര്‍ 2020 (11:43 IST)
കാൻബറ ടി20യിലെ കോലിയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ്. ഓസീസിനെതിരായ ആദ്യ ടി20യിൽ ശ്രേയസ് അയ്യർ,യൂസ്‌വേന്ദ്ര ചഹാൽ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ മനീഷ് പാണ്ഡെക്കും സഞ്ജു സാംസണിനും അവസരം നൽകിയത്.
 
 രവീന്ദ്ര ജഡേജ കൺകഷൻ ആയി പുറത്തായതോടെ ചഹൽ സബ്സ്റ്റിറ്റ്യൂട്ട് ആയി വരികയും കളിയിലെ താരമാകുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യർക്ക് എന്തുകൊണ്ട് അവസരം നൽകിയില്ല എന്നാണ് സെവാഗിന്റെ ചോദ്യം. ടീമിലെ നിയമങ്ങൾ കോലി ഒഴികെയുള്ളവർക്ക് മാത്രമാണെന്നും സെവാഗ് കുറ്റപ്പെടുത്തി.
 
കോലി ഒഴികെ എല്ലാവർക്കും നിയമം ബാധകമാണ്. കോലിക്ക് ഒരു നിയമവും ബാധകമല്ല,കോലിയുടെ ബാറ്റിങ് പൊസിഷൻ മാറ്റില്ല,ടീമിന് പുറത്താകില്ല, ഫോമില്ലാതെ നിൽക്കുമ്പോൾ ഇടവേളയെടുക്കില്ല അത് തെറ്റാണ്. ശ്രേയസിന് പുറത്താക്കിയതിന് എന്തെങ്കിലും കാരണമുണ്ടോ എന്നും സെവാഗ് ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article