അമ്പയര്‍ കളിമറന്ന് കാഴ്‌ചക്കാരനായി നിന്നു; ബാറ്റ്‌സ്‌മാന്‍ ഏഴാം പന്തില്‍ ഔട്ട് - അന്വേഷണത്തിന് ഉത്തരവിട്ടു

Webdunia
തിങ്കള്‍, 14 ജനുവരി 2019 (15:31 IST)
ക്രിക്കറ്റ് ഗ്രൌണ്ടില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അമ്പയര്‍മാരെ സാങ്കതിക വിദ്യ വളരെയധികം സഹായിക്കാറുണ്ട്. കളിക്കളത്തില്‍ ശരിയായ കാര്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം വീഴ്‌ചകള്‍ വ്യക്തമാക്കാനും ആധൂനിക ഇടപെടലുകള്‍ സഹായകമാണ്.

എന്നാല്‍, അമ്പയറുടെ അശ്രദ്ധ മൂലം ഒരോവറില്‍ ഏഴ് പന്തുകള്‍ എറിയുകയും ആ ബോളില്‍ പുറത്താകുകയും ചെയ്യേണ്ടി വന്ന ബാറ്റ്‌സ്‌മാന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നെടും തൂണെന്ന് വിശേഷിക്കപ്പെടുന്ന ബിഗ്ബാഷ് ലീഗില്‍ അങ്ങനെ സംഭവിച്ചു.

സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് രസകരമായ സംഭവം.
പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മിഷേല്‍ ക്ലിങറാണ് ഓവറിലെ ഏഴാം പന്തില്‍ ഔട്ടായത്. കാണികളും ക്രിക്കറ്റ് സ്‌റ്റാഫുകളും വീഴ്‌ച ചൂണ്ടിക്കാട്ടിയെങ്കിലും അമ്പര്‍ മാത്രം ഇക്കാര്യം അറിഞ്ഞില്ല.

ഏഴാം പന്തില്‍ ക്യാച്ചിലൂടെയാണ് മിഷേല്‍ ക്ലിങര്‍ പുറത്തായത്. ക്യാച്ച് സംശയം തോന്നിപ്പിച്ചതോടെ തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഏഴാമത്തെ പന്തിലാണ് പുറത്താകല്‍ നടന്നതെന്ന കാര്യം മാത്രം അമ്പര്‍ ശ്രദ്ദിച്ചില്ല.

സംഭവം വിവാദമായതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണത്തിന് ഉത്തരവിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article