സ്റ്റമ്പിലിടിച്ച്‌ കയറി രോഹിത് ശര്‍മ്മ; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ഞായര്‍, 13 ജനുവരി 2019 (14:41 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ആരാധകരെ കൈയിലെടുക്കാൻ രോഹിത് ശർമ്മയ്‌ക്ക് കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റു നഷ്ടത്തില്‍ നേടിയത് 254 റണ്‍സെടുത്തപ്പോള്‍ 129 പന്തില്‍ രോഹിത് ശര്‍മ നേടിയ 133 റണ്‍സാണ് തോല്‍വിയില്‍ ഇന്ത്യയ്ക്ക് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നത്.
 
എന്നാൽ ബാറ്റിംഗിലൂടെ ആരാധകരെ കൈയിലെടുത്ത താരം രസകരമായ ഒരു കാര്യത്തിലൂടെ ആരാധകരെ ചിരിപ്പിക്കുകയും ചെയ്തു. രോഹിത്തിന് ഇന്നിങ്‌സിനിടയില്‍ പറ്റിയ ഒരു പറ്റിനാണ് ഇപ്പോള്‍ ആരാധകരുടെ ട്രോളുകള്‍ മുഴുവനും വന്നുകൊണ്ടിരിക്കുന്നത്. 
 
നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്കുള്ള ഓട്ടത്തിനിടെ സ്റ്റമ്പിലേക്ക് ഉരുണ്ട് വീണതാണ് താരത്തിനെ ട്രോളാനുള്ള കാരണം. ഈ സംഭവത്തിന് ശേഷം രോഹിത് സ്റ്ററ്റമ്പിലേക്ക് വീഴുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. റണ്‍ഔട്ട് മണത്ത് ഓടിക്കയറിയ രോഹിത്തിന്റെ ബാലന്‍സ് പോവുകയും സ്റ്റമ്പിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.
 
ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. സ്റ്റമ്പ് മൈക്കിന് മുന്നില്‍ മോശമായി പോസ് ചെയ്തതിന് ബിസിസിഐ രോഹിത് ശര്‍മ്മയെ വിലക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചപ്പോൾ‍, തനിക്ക് ഈ സംഭവം കണ്ടപ്പോള്‍ ഇന്‍സമാമിനെയാണ് ഓര്‍മ്മ വന്നതെന്ന് മറ്റൊരു ക്രിക്കറ്റ് പ്രേമി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍