'തുഴഞ്ഞ് തുഴഞ്ഞ് ധോണി’; ആഞ്ഞടിച്ച് അഗാർക്കർ, മഹിയുടെ ലോകകപ്പ് മോഹം അസ്തമിക്കുന്നു?!

തിങ്കള്‍, 14 ജനുവരി 2019 (08:52 IST)
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതിന്റെ മുഖ്യകാരണം ധോണിയുടെ തുഴച്ചിലാണെന്ന് ആരാധകർ ആരോപിച്ചിരുന്നു. ഈ വാദത്തെ ശക്തമാക്കുന്നതാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുടെ പ്രതികരണവും‍.
 
ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് ഏകദിനത്തിന് യോജിച്ചതല്ലെന്ന് അഗാര്‍ക്കര്‍ തുറന്നടിച്ചു. ഇന്ത്യ പതറുന്ന സമയത്ത് ക്രീസിലെത്തിയ ധോണിക്ക് ആദ്യ ബോളുകള്‍ ബുദ്ധിമുട്ടാകുമെങ്കിലും നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാമായിരുന്നു. എന്നാൽ, അതിനു ശേഷവും മെല്ലെപ്പോക്ക് തുടര്‍ന്നത് ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.
 
288 ഒറ്റയ്ക്ക് നേടിയെടുക്കാന്‍ കഴിവുള്ള താരമാണ് രോഹിത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. 
 
96 പന്തുകളില്‍ നിന്നായിരുന്നു ധോനി 51 റണ്‍സെടുത്ത ധോണിയുടെ ബാറ്റിങ് രീതിക്കെതിരേ വന്‍ വിമര്‍ശനമാണ് ഇതോടെ ഉര്‍ന്നത്. ധോണിയുടെ മെല്ലെപ്പോക്കാണ് കളിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.  
 
അതേസമയം, രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഒറ്റ സെഞ്ചുറി പോലും നേടാത്ത എം എസ് ധോണി ലോക കപ്പിന് വേണോയെന്ന് ചോദ്യവുമായി ആരാധകര്‍ രംഗത്ത് വന്നു. ഇങ്ങനെയാണെങ്കിൽ ലോകകപ്പ് മോഹം മഹി ഉപേക്ഷിക്കേണ്ടി വരുമെന്നും ആരോപണമുയരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍