ഇമ്പാക്ട് പ്ലെയർ ഉണ്ടായിക്കോട്ടെ, ഐപിഎല്ലിൽ ആദ്യം ചെയ്യേണ്ടത് ബൗണ്ടറികളുടെ വലിപ്പം കൂട്ടുകയാണ്: ഗാംഗുലി

അഭിറാം മനോഹർ
തിങ്കള്‍, 3 ജൂണ്‍ 2024 (19:01 IST)
ഐപിഎല്ലിലെ ഏറെ ചര്‍ച്ചയായ ഇമ്പാക്ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. ഇമ്പാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ഇമ്പാക്ട് പ്ലെയര്‍ ആരാണെന്ന് ടോസിന് മുന്‍പ് തന്നെ ടീമുകള്‍ പ്രഖ്യാപിക്കുന്ന രീതി വരണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
 
എനിക്ക് ഇമ്പാക്ട് പ്ലെയര്‍ നിയമം ഇഷ്ടമാണ്. ഐപിഎല്ലിലെ എന്റെ ഒരേയൊരു വിഷമം മൈതാനങ്ങള്‍ ചെറുതാകുന്നു എന്നതാണ്. ഐപിഎലിലെ ബൗണ്ടറികളുടെ വലിപ്പം കൂട്ടേണ്ടതുണ്ട്. അത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇമ്പാക് പ്ലെയര്‍ നിയമം നല്ലതാണ്. ഇതില്‍ ചെയ്യാവുന്ന ഏക കാര്യം ഇമ്പാക് പ്ലെയര്‍ റൂള്‍ എന്നത് ടോസിന് മുന്‍പ് തീരുമാനിക്കുന്നതാണ്. ഇത് കളി കൂടുതല്‍ രസകരമാക്കും. ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article