ഈ സീസണിൽ കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. സഞ്ജു വി സാംസൺ ആണു ക്യാപ്റ്റൻ. ജമ്മു കാശ്മീരിനെതിരെ ജമ്മുവിലാണ് ആദ്യ മൽസരം.
ഹോം മൽസരങ്ങൾക്കു പെരിന്തൽമണ്ണയാണു വേദി. ഒക്ടോബർ 15ന് ജാർഖണ്ഡിനെതിരെയും നവംബർ ഏഴിനു ത്രിപുരയ്ക്കെതിരെയും 23നു സൗരാഷ്ട്രയ്ക്കെതിരെയും ഡിസംബർ ഒന്നിനു ഹിമാചൽ പ്രദേശിനെതിരെയുമുള്ള മൽസരങ്ങൾ ഇവിടെ നടക്കും.
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നാല് മത്സരങ്ങള്‍ക്ക് മലപ്പുറത്തെ പെരിന്തല്‍മണ്ണ സ്റ്റേഡിയം ആതിഥ്യമരുളും.
മുഷ്താഖ് അലി ട്വന്റി20 മൽസരത്തിലെ കേരളം ഉൾപ്പെടുന്ന പൂളിലെ മൽസരങ്ങൾ അടുത്ത വർഷം ജനുവരി രണ്ടു മുതൽ 10 വരെ കൊച്ചിയിൽ നടക്കും. രഞ്ജി ട്രോഫി മാതൃകയില്‍ നടത്തുന്ന സയ്ദ് മുഷ്താഖ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പ് കൊച്ചിയിലാകും നടക്കുന്നത്. ഡിസംബര്‍ 20 വരെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ 2016 ജനവരിയിലാകും ട്വന്റി-20 ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്.