മലയാളി താരം സഞ്ജു സാംസന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്ന വര്‍ഷമായിരിക്കും 2023. ബിസിസിഐയുടെ നിര്‍ണായക തീരുമാനം സഞ്ജുവിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്തിന് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനം സഞ്ജുവിന് ഏറെ ഗുണം ചെയ്യും.
2023 ല്‍ റിഷഭ് പന്തിന് ട്വന്റി 20 യില്‍ അവസരങ്ങള്‍ ലഭിച്ചേക്കില്ല. ടെസ്റ്റിലും ഏകദിനത്തിലും മാത്രമായിരിക്കും പന്തിന് അവസരങ്ങള്‍ നല്‍കുക. റിഷഭ് പന്തിന് വിശ്രമം അനുവദിക്കുമ്പോള്‍ ട്വന്റി 20 യില്‍ സഞ്ജുവിന് അത് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കും. ട്വന്റി 20 യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു മാറുന്ന കാഴ്ച 2023 ല്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, റിഷഭ് പന്തിന് ഇനി ട്വന്റി 20 യില്‍ അവസരങ്ങള്‍ നല്‍കേണ്ട എന്ന നിലപാടും ബിസിസിഐയ്ക്കുണ്ട്. തുടര്‍ച്ചയായി ട്വന്റി 20 മത്സരങ്ങളില്‍ പന്ത് നിരാശപ്പെടുത്തുകയാണെന്ന് മധ്യനിരയില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ പന്തിന് സാധിക്കുന്നില്ലെന്നുമാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും വിലയിരുത്തല്‍.