കെ എൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കേണ്ട സമയം കഴിഞ്ഞു : ദിനേഷ് കാർത്തിക്

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (16:25 IST)
കെ എൽ രാഹുലിൻ്റെ ടെസ്റ്റിലെ സമീപകാലപ്രകടനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ദിനേശ് കാർത്തിക്. ഓപ്പണറെന്ന നിലയിൽ വളരെ മോശം പ്രകടനമാണ് രാഹുൽ നടത്തുന്നതെന്നും 40 ടെസ്റ്റിന് മുകളിൽ കളിച്ചിട്ടും 30ന് താഴെയാണ് താരത്തിൻ്റെ ശരാശരിയെന്നും ഒരു ഓപ്പണർ എന്ന നിലയിൽ ഈ പ്രകടനങ്ങളെ അംഗീകരിക്കാനാവില്ലെന്നും ദിനേശ് കാർത്തിക് പറഞ്ഞു.
 
ഓപ്പണറായി 35ലധികം ടെസ്റ്റ് മത്സരം കളിച്ചവരിൽ ഏറ്റവും മോശം പ്രകടനമാണിത്. കെ എൽ രാഹുൽ തൻ്റെ പ്രശ്നം തിരിച്ചറിഞ്ഞ് പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരെ ചിലപ്പോൾ രാഹുലിനെ ഇന്ത്യ മാറ്റി നിർത്തിയേക്കില്ല. എന്നാൽ അവിടെയും പ്രകടനം മോശമായാൽ ചിലപ്പോൾ മാറ്റം വരും. ശുഭ്മാൻ ഗിൽ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. കാർത്തിക് പറഞ്ഞു.
 
രാഹുൽ ഈ വർഷത്തിൽ 8 ഇന്നിങ്ങ്സിൽ നിന്നും 17.12 ബാറ്റിംഗ് ശരാശരിയിൽ 137 റൺസ് മാത്രമാണ് ടെസ്റ്റിൽ നേടിയിട്ടുള്ളത്. 50 റൺസാണ് 2022ൽ താരത്തിൻ്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍