മോശം ഫോം കെ എൽ രാഹുലിന് പണിയാകും, ശ്രീലങ്കക്കെതിരായ ടി20 സീരീസിൽ സഞ്ജുവിന് സാധ്യത

ഞായര്‍, 25 ഡിസം‌ബര്‍ 2022 (14:58 IST)
ശ്രീലങ്കക്കെതിരായ ഏകദിന,ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് രോഹിത് ശർമ,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുമ്ര എന്നിവർ തിരിച്ചെത്തുമ്പോൾ രോഹിത്തിന് പകരം ഹാർദ്ദിക് പാണ്ഡ്യയാകും നായകനാകുക എന്നാണ് സൂചന. ടി20യിൽ രോഹിത്തിനെയും ജഡേജയേയും പരിഗണിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
 
ടി20 സീരീസിൽ വിരാട് കോലി, കെ എൽ രാഹുൽ എന്നിവർക്കും സാധ്യത കുറവാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മോശം ഫോമിലുള്ള റിഷഭ് പന്ത് ടീമിൽ ഉൾപ്പെട്ടേക്കും. ടെസ്റ്റ് സീരീസിലടക്കം മോശം ഫോമിലുള്ള കെ എൽ രാഹുലിന് അവസരം നഷ്ടമാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ പന്തിനൊപ്പം വിക്കറ്റ് കീപ്പർ ഓപ്ഷനുകളായി ഇഷാൻ കിഷൻ,സഞ്ജു സാംസൺ എന്നിവർക്ക് അവസരമൊരുങ്ങും. ജനുവരി മൂന്ന് മുതലാണ് ശ്രീലങ്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍