മോശം ഫോം, കെ എൽ രാഹുലിനെ ടി20 ടീമിൽ നിന്നും ഒഴിവാക്കിയേക്കും

ഞായര്‍, 25 ഡിസം‌ബര്‍ 2022 (12:41 IST)
ഇന്ത്യയുടെ ടി20 ടീമിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.ടീമിലെ സീനിയർ താരമാണെങ്കിലും അടുത്തിടെ കളിച്ച മത്സരങ്ങളിലൊന്നും മികച്ച പ്രകടനം നടത്താൻ കെ എൽ രാഹുലിന് ആയിരുന്നില്ല.ഇതോടെയാണ് ശ്രീലങ്കക്കെതിരായ ടി20 സീരീസിൽ താരത്തെ മാറ്റിനിർത്തുമെന്ന വാർത്തകൾ വരുന്നത്.
 
കഴിഞ്ഞ ടി20 ലോകകപ്പിലെ ആറ് മത്സരങ്ങളിൽ നാലെണ്ണത്തിലും രണ്ടക്കം കാണാൻ രാഹുലിന് സാധിച്ചിരുന്നില്ല. ടെസ്റ്റ് സീരീസിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുൽ നടത്തിയത്. പുതിയ സെലക്ഷൻ കമ്മിറ്റി നിലവിൽ വരാൻ ഒരാഴ്ചക്കൂടി സമയമെടുക്കും എന്നിരിക്കെ ചേതൻ ശർമ തലവനായ സെലക്ഷൻ കമ്മിറ്റി തന്നെയാകും ലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. ജനുവരി 3 മുതലാണ് ശ്രീലങ്കക്കെതിരായ പരമ്പര ആരംഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍