കുൽദീപിനെ പുറത്തിരുത്തിയതിൽ തെറ്റില്ല, കാരണം വിശദമാക്കി കെ എൽ രാഹുൽ

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (14:52 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ കുൽദീപ് യാദവിനെ രണ്ടാം ടെസ്റ്റിൽ ഇറക്കാത്തതിൻ്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ നായകൻ കെ എൽ രാഹുൽ. ആദ്യ ദിവസത്തെ പിച്ച് പരിശോധിച്ചപ്പോൾ പേസർമാർക്കൊപ്പം സ്പിന്നർമാരെയും പിന്തുണയ്ക്കുന്ന സാഹചര്യമുണ്ടെന്ന് തോന്നി. അതുകൊണ്ട് ഒരു സന്തുലിതമായ ടീമിനെ ഇറക്കാനായിരുന്നു തീരുമാനം.
 
ആ തീരുമാനത്തിൽ ഖേദമില്ല. പേസർമാരാണ് കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതെന്ന് നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസിലാകും. പേസർമാർക്ക് പിച്ചിൽ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. പരിചയസമ്പത്ത് തന്നെയാണ് ഈയൊരു തീരുമാനത്തിലെത്തുന്നതിന് കാരണമായത്. മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.
 
വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മധ്യനിര ബാറ്റർമാരിൽ വിശ്വാസമുണ്ടായിരുന്നു. ഈ മത്സരം വിജയിക്കാൻ ആവശ്യമായ താരങ്ങൾ ടീമിലുണ്ട്. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടേറിയ പിച്ചായിരുന്നു ധാക്കയിലേത്. ബംഗ്ലാദേശ് രണ്ട് ഇന്നിങ്ങ്സിലും ഞങ്ങളെ സമ്മർദ്ദത്തിലാക്കി. സ്കോർ പിന്തുടരുമ്പോൾ ഞങ്ങൾക്ക് കൂടുതൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും മത്സരം വിജയിക്കാൻ സാധിച്ചു. രാഹുൽ മത്സരശേഷം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍