Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിക്കും. സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ബിസിസിഐ അധികൃതര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുമെന്ന് ഒരു ബിസിസിഐ ഉന്നതന്‍ പറഞ്ഞു. സെലക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
റിഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റിഷഭ് പന്ത് സ്‌ക്വാഡില്‍ ഇടംപിടിച്ചാല്‍ ദീപക് ഹൂഡയ്ക്ക് പകരം ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കും. ട്വന്റി 20 ഫോര്‍മാറ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നാണ് സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും വിലയിരുത്തല്‍.