കാർത്തികിന് പ്രായം 37, ഭാവിയിൽ ഇന്ത്യയ്ക്ക് ആവശ്യം വരിക ഒരു ഫിനിഷിങ്ങ് താരത്തെ, സഞ്ജു റോൾ മാറണമെന്ന് മുഹമ്മദ് കൈഫ്

ചൊവ്വ, 21 ജൂണ്‍ 2022 (15:05 IST)
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഇനി ഫിനിഷിങ്ങ് റോൾ പരീക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടിയും ഭാവിയിൽ ഇന്ത്യയ്ക്ക് വേണ്ടിയും മത്സരങ്ങൾ ഫിനിഷ് ചെയ്യാനാണ് സഞ്ജു ഇനി ശ്രമിക്കേണ്ടതെന്നാണ് കൈഫിൻ്റെ അഭിപ്രായം.
 
കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാനെ ഫൈനലിലെത്തിച്ച സഞ്ജു 17 മത്സരങ്ങളിൽ നിന്ന്  146.79 പ്രഹരശേഷിയില്‍ 458 റണ്‍സടിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും സഞ്ജുവിന് ടീമിൽ ഇടം നേടാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സഞ്ജു പുതിയ റോൾ പരീക്ഷണമെന്ന് കൈഫിൻ്റെ നിർദേശം.
 
ടോപ്പ് ഓർഡറിൽ യുവ ബാറ്റ്സ്മാന്മാരുടെ തള്ളികയറ്റമാണുള്ളത്. ഇന്ത്യൻ ടീമിൻ്റെ ഫിനിഷിങ്ങ് റോളിലെ പ്രധാനതാരമായ ദിനേഷ് കാർത്തികിന് 37 വയസായി എന്നത് ഒരു ഫിനിഷിങ്ങ് താരത്തിൻ്റെ സാധ്യതകൾ ഉയർത്തുന്നു. ആദ്യ പന്തിൽ തന്നെ സിക്സറടിക്കാൻ കഴിവുള്ള സഞ്ജുവിന് ഫിനിഷിങ്ങ് റോൾ എന്നത് വലിയ വെല്ലുവിളിയാകില്ലെന്നും കൈഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍