സഞ്ജുവിന് ആശ്വാസം, അയർലൻഡിനെതിരെ കളിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിൽ അവസരം, ടീമിൽ നിലനിർത്തിയേക്കും

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (15:18 IST)
അയർലൻഡിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയ താരങ്ങളെ ഇംഗ്ലണ്ട് പര്യടനത്തിലും നിലനിർത്തിയേക്കുമെന്ന് സൂചന. നേരത്തെ സഞ്ജു സാംസൺ,രാഹുൽ ത്രിപാഠി എന്നീ താരങ്ങളെ അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പരയിൽ സഞ്ജു സാംസണിന് അവസരം കിട്ടുമോ എന്ന ചോദ്യം ഉയരുമ്പോഴാണ് ആശ്വാസമായി പുതിയ വാർത്ത എത്തുന്നത്.
 
അയർലൻഡിനെതിരായ പരമ്പരയിൽ  റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പായിരിക്കെ സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് ആരാധകർ പറയുന്നത്.  ഈ മാസം 26,28 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ടി20 പരമ്പര കളിക്കുക.
 
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ജൂലൈ 7നാകും തുടങ്ങുക. ജൂലൈ ഒന്ന് മുതല്‍ 5 വരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. ടെസ്റ്റ് കഴിഞ്ഞ ഉടന്‍ ഒരു ദിവസത്തെ ഇടവേളയില്‍ അതേ ടീമിനെ ടി20 പരമ്പരയ്ക്ക് ബിസിസിഐ അയക്കാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ അയർലാൻഡ് പര്യടനത്തിലുള്ള താരങ്ങൾക്കൊപ്പം സീനിയർ താരങ്ങളെ ഉൾപ്പെടുത്താനാണ് സാധ്യതയേറെയും.

അനുബന്ധ വാര്‍ത്തകള്‍

Next Article