Sanju Samson: സഞ്ജു കളിക്കുന്നില്ല, പക്ഷേ പ്രിയ താരത്തിനു വേണ്ടി കൂറ്റന്‍ കട്ടൗട്ട് ഒരുക്കി ആരാധകര്‍; കാര്യവട്ടത്തേക്ക് സഞ്ജു ആരാധകരുടെ ഒഴുക്ക് !

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:42 IST)
Sanju Samson: സഞ്ജുവിന് വേണ്ടി ജയ് വിളിക്കാന്‍ നൂറു കണക്കിനു ആരാധകര്‍ തിരുവനന്തപുരം കാര്യവട്ടത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇല്ലെങ്കിലും കാര്യവട്ടം സ്റ്റേഡിയം സഞ്ജു വിളികളാല്‍ മുഖരിതമാകും. സഞ്ജുവിന് വേണ്ടി കൂറ്റന്‍ കട്ടൗട്ടാണ് കാര്യവട്ടം സ്റ്റേഡിയത്തിനു പുറത്ത് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. 
 
സഞ്ജു സാംസണ്‍ ഫാന്‍സ് കേരളയാണ് കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, മഹേന്ദ്രസിങ് ധോണി എന്നിവരുടെ കട്ടൗട്ടുകള്‍ക്കൊപ്പമാണ് സഞ്ജുവിന്റെ കട്ടൗട്ടും കാണാന്‍ സാധിക്കുക. സഞ്ജുവിന്റെ കട്ടൗട്ടിനൊപ്പം ഫോട്ടോ എടുക്കാന്‍ ഇന്നലെ രാത്രി മുതല്‍ ആരാധകര്‍ കാര്യവട്ടത്തേക്ക് എത്തുന്നുണ്ട്. 
 
ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കമാകുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article