India vs South Africa 1st T20 Predicted 11: ഡെത്ത് ബൗളിങ് തലവേദന, പന്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:42 IST)
India vs South Africa 1st T20 Predicted 11: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടോസ് ലഭിക്കുന്നവര്‍ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
 
ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ പുറത്തിരുന്ന റിഷഭ് പന്തും അര്‍ഷ്ദീപ് സിങും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍