Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. വൈസ് ക്യാപ്റ്റനായി ആരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂര്യകുമാര്‍ കഴിഞ്ഞാല്‍ സഞ്ജുവിന് തന്നെയായിരിക്കും പ്ലേയിങ് ഇലവനില്‍ പ്രധാന പരിഗണന.
സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം അക്‌സര്‍ പട്ടേലും പ്രധാന ഓള്‍റൗണ്ടറായി ടീമില്‍ ഉണ്ട്. പരുക്കിനെ തുടര്‍ന്ന് മായങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയിലേക്ക് വന്നില്ല. പുതുമുഖങ്ങളായ വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, യാഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിനേയും ഇന്ത്യ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരും സ്‌ക്വാഡില്‍ ഉണ്ട്.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, അഭിമന്യു ഈശ്വര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍