ഇവരുടെ വിചാരം സച്ചിനും സെവാഗും ദ്രാവിഡും ലക്ഷ്മണുമാണെന്നാണ്, നിലവിലെ ഇന്ത്യൻ ബാറ്റർമാർ സ്പിന്നർമാർക്കെതിരെ മികച്ചവരെന്ന് തെറ്റിദ്ധാരണ മാത്രമെന്ന് സൈമൺ ഡൗൾ

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (16:04 IST)
Indian batters
ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിംഗിനെതിരെ നല്ല രീതിയില്‍ കളിക്കുന്നവരാണെന്നത് തെറ്റിദ്ധാരണ മാത്രമെന്ന് ന്യൂസിലന്‍ഡ് 
മുന്‍ സ്പിന്നര്‍ സൈമണ്‍ ഡൗള്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വലിഞ്ഞുമുറുക്കിയതിന് പിന്നാലെയാണ് സൈമണ്‍ ഡൗള്‍ ഇക്കാര്യം പറഞ്ഞത്. സച്ചിന്‍,സെവാഗ്,ഗാംഗുലി,ലക്ഷ്മണ്‍ എന്നിവരെല്ലാം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചിരുന്നെന്നും എന്നാല്‍ നിലവിലെ ഇന്ത്യന്‍ ബാറ്റര്‍മാരും സ്പിന്നിനെതിരെ ഇവരെ പോലെ മികച്ചവരാണെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും സൈമണ്‍ ഡൗള്‍ വ്യക്തമാക്കി.
 
പുതിയ തലമുറയിലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കും എന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്.ആ ദിവസങ്ങളെല്ലാം ഗാംഗുലി,ദ്രാവിഡ്,ഗംഭീര്‍,ലക്ഷ്മണ്‍,സച്ചിന്‍ എന്നിവരുടെ കാലഘട്ടത്തോട് കൂടി അവസാനിച്ചു കഴിഞ്ഞു.  സച്ചിന്‍ സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശിയ താരമാണ്. ഇന്നിപ്പോള്‍ ഐപിഎല്ലില്‍ ഒരു സ്പിന്‍ സപ്പോര്‍ട്ട് പിച്ച് വരുമ്പോഴെ പരാതി പറയുന്നവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇന്ത്യന്‍ തകര്‍ച്ചയില്‍ അത്ഭുതമില്ല. സൈമണ്‍ ഡൗള്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍