അവസരം മുതലാക്കണം; ഇത് സഞ്ജുവിന് സുവര്‍ണാവസരം, മൂന്ന് കളിയും ഇറക്കും

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (12:17 IST)
മലയാളി താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തണമേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. റിഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജുവിനെ വീണ്ടും ദേശീയ ടീമിലേക്ക് വിളിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയില്‍ എല്ലാ കളികളും സഞ്ജു കളിക്കാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറുടെ വേഷത്തില്‍ എത്തും. അതുകൊണ്ട് തന്നെ ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്. 
 
ബാറ്റിങ്ങില്‍ ഇഷാന്‍ കിഷനെ മറികടക്കുക എന്നതാണ് സഞ്ജുവിന് മുന്നിലുള്ള ഏക വഴി. അങ്ങനെ വന്നാല്‍ റിഷഭ് പന്തിന് ശേഷം രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ പരിഗണിക്കും. ശ്രീലങ്കയ്‌ക്കെതിരെ മധ്യനിര ബാറ്ററായാണ് സഞ്ജു ഇറങ്ങുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article