ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ മലയാളി താരം സഞ്ജു സാംസണ് സുവര്‍ണാവസരം. നാളെ മുതല്‍ ലക്‌നൗവില്‍ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിന് പ്രഥമ പരിഗണന നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. റിഷഭ് പന്തിന്റെ പകരക്കാരനായാണ് സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നത്. പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പരുക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ സഞ്ജുവിന്റെ സാധ്യത ഇരട്ടിക്കുകയാണ്. മികച്ച പ്രകടനം നടത്തിയ ടീം മാനേജ്‌മെന്റിന്റെ ഇഷ്ടം നേടിയെടുക്കുകയാണ് സഞ്ജുവിന് മുന്നില്‍ ഇനിയുള്ള വഴി.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ