റിഷഭ് പന്ത് ഇല്ല; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍, അയര്‍ലന്‍ഡിനെതിരായ പരമ്പര ഹാര്‍ദിക് നയിക്കും

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (21:54 IST)
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചു. റിഷഭ് പന്ത് ടീമില്‍ ഇല്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാര്‍ ഉപനായകന്‍. 
 
രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന്റെ ഭാഗമായാണ് ട്വന്റി 20 പരമ്പര. 
 
റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടാണ് പന്തിന് പകരം അയര്‍ലന്‍ഡിലേക്ക് സഞ്ജുവിന് നറുക്ക് വീണത്. 
 
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), ഭുവനേശ്വര്‍ കുമാര്‍ (ഉപനായകന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആര്‍.ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article