ഇനിയും അവഗണിക്കാനാവില്ല, ആദ്യമായി ബിസിസിഐ വാർഷിക കരാറിൽ ഇടം പിടിച്ച് സഞ്ജുവും, വർഷം ഒരു കോടി രൂപ പ്രതിഫലം

തിങ്കള്‍, 27 മാര്‍ച്ച് 2023 (12:57 IST)
ഇന്ത്യൻ ടീമിലേക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെ ബിസിസിഐയുട്ടെ വാർഷിക കരാറിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. വർഷം ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന വിഭാഗമായ ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 2022 മുതൽ 2023 സെപ്റ്റംബർ വരെയാണ് കരാർ.
 
7 കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയിൽ രോഹിത് ശർമ, വിരാട് കോലി,ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. 5 കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ കാറ്റഗറിയിൽ ഹാർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ,മുഹമ്മദ് ഷമി,റിഷഭ് പന്ത് അക്സർ പട്ടേൽ എന്നിവർ ഇടം നേടി. മൂന്ന് കോടി രൂപ പ്രതിഫലമുള്ള ബി കാറ്റഗറിയിൽ ചേതേശ്വർ പുജാര, കെ എൽ രാഹുൽ,ശ്രേയസ് അയ്യർ,മുഹമ്മദ് സിറാജ്,സൂര്യകുമാർ യാദവ് ശുഭ്മാൻ ഗിൽ എന്നിവരാണുള്ളത്.
 
 സഞ്ജു ഉൾപ്പെടുന്ന ഒരു കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന സി കാറ്റഗറിയിൽ സഞ്ജുവിനെ കൂടാതെ ഉമേഷ് യാദവ്,ശിഖർ ധവാൻ,ശാർദൂൽ ഠാക്കൂർ,ഇഷാൻ കിഷൻ,ദീപക് ഹൂഡ,യൂസ്വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്,വാഷിങ്ടൺ സുന്ദർ,ആർഷദീപ് സിംഗ്,കെ എസ് ഭരത് എന്നീ താരങ്ങളാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍