ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു വളരുകയാണ്, പക്ഷേ പരിക്കിൽ നിന്നും തിരിച്ചെത്തുന്ന സഞ്ജു ബാറ്റിംഗിൽ തിളങ്ങിയേക്കില്ല

വെള്ളി, 24 മാര്‍ച്ച് 2023 (14:22 IST)
രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ ഐപിഎൽ സീസണിൽ യൂസ്വേന്ദ്ര ചാഹലിന് പർപ്പിൾ ക്യാപ് കിട്ടാൻ സഹായകമായത് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവാണെന്നും ഒരു ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു വളരുകയാണെന്നും ആകാശ് ചോപ്ര പറയുന്നു. അതേസമയം പരിക്കിൽ നിന്നും തിരിച്ചെത്തുന്ന സഞ്ജു ആദ്യ മത്സരങ്ങളിൽ പ്രയാസപ്പെട്ടേക്കാമെന്നും താരം പറഞ്ഞു.
 
സഞ്ജു സാംസൺ നന്നായി കളിക്കുന്നത് കാണുന്നത് ആസ്വാദ്യകരമാണ്. ഒരു പരിക്ക് കഴിഞ്ഞാണ് സഞ്ജു എത്തുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടില്ല. ഐപിഎല്ലിൻ്റെ ആദ്യ മത്സരങ്ങളിൽ ഇത് ചിലപ്പോൾ പ്രശ്നമായേക്കാം. കഴിഞ്ഞ സീസണിൽ യൂസ്വേന്ദ്ര ചാഹലിന് പർപ്പിൾ ക്യാപ് നേടികൊടുത്തത് സഞ്ജുവിൻ്റെ മികവാണ് സഞ്ജു ഒരു പക്വതയുള്ള നായകനായി വളരുകയാണ്. ആകാശ് ചോപ്ര പറഞ്ഞു.
 
 മധ്യനിരയിൽ ദേവ്ദത്തിന് മികച്ച പ്രകടനം നടത്താനായിട്ടില്ല. യശ്വസി ജയ്സ്വാൾ,റിയാൻ പരാഗ് എന്നിവർ മികച്ച ആഭ്യന്തര സീസണിന് ശേഷമാണ് ഐപിഎല്ലിലെത്തുന്നത്.ആറാം നമ്പറിൽ രാജസ്ഥാൻ ജേസൺ ഹോൾഡറെയും ചിലപ്പോൾ പരീക്ഷിച്ചേക്കാമെന്നും ചോപ്ര പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍