ഒപ്പം കളിച്ചവരിൽ വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഏറ്റവും വേഗത ധോനിയ്ക്കല്ല, മോശക്കാരൻ ആ താരം:, മറുപടി നൽകി കോലി

വ്യാഴം, 23 മാര്‍ച്ച് 2023 (19:38 IST)
ക്രിക്കറ്റ് ലോകത്തെ ഏറ്റവും ഫിറ്റായ താരങ്ങളിൽ ഒരാൾ തീർച്ചയായും വിരാട് കോലിയായിരിക്കും.ഫിറ്റ്നസിൻ്റെ കാര്യത്തിൽ എം എസ് ധോനിയാണ് കളിക്കാർക്ക് മാതൃകയായുള്ള മറ്റൊരു താരം. കോലിയും ധോനിയും ഏറെക്കാലം ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചവരാണ്. വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഇരുവർക്കുമുണ്ടായിരുന്ന പരസ്പരണ ധാരണ അസാമാന്യമായിരുന്നു. എന്നാൽ തനിക്കൊപ്പം കളിച്ചവരിൽ വിക്കറ്റിനിടെയിലെ ഓട്ടത്തിൽ ഏറ്റവും വേഗതയേറിയ താരം എം എസ് ധോനി അല്ലെന്ന് കോലി പറയുന്നു.
 
 
 അത് ആർസിബിയിലെ തൻ്റെ സഹതാരമായിരുന്ന ദഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സാണെന്നാണ് താരം പറയുന്നത്.എനിക്കൊപ്പം ഓടിയവരിൽ ഏറ്റവും വേഗത കൂടിയ താരം ഡിവില്ലിയേഴ്സാണ്. എനിക്ക് ഏറ്റവും പരസ്പരധാരണ ഉണ്ടായിരുന്ന മറ്റൊരു താരം തീർച്ചയായും എം എസ് ധോനിയാണ്.എനിക്ക് വേഗതയെ പറ്റി അത്രയറിയില്ല. പക്ഷേ എം എസ് ധോനിയേയും ഡിവില്ലിയേഴ്സിനെയും പോലെ എന്നെ മനസിലാക്കുന്നവർ കുറവാണ്. ഒരു റൺസിനായി എനിക്ക് അവരെ കോൾ ചെയ്യുക പോലും ചെയ്യേണ്ടതില്ല കോലി പറഞ്ഞു.
 
അതേസമയം തൻ്റെ കരിയറിൽ ഒപ്പം കളിച്ചവരിൽ വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഏറ്റവും മോശമായി തോന്നിയിട്ടുള്ളത് ഇന്ത്യൻ താരമായ ചേതേശ്വർ പുജാരയെയാണെന്നും കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍