ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ പരിശീലനസ്ഥാനം തെറിക്കും !

ശനി, 25 മാര്‍ച്ച് 2023 (10:39 IST)
രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചന. ദ്രാവിഡിന്റെ കീഴില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഏകദിന ലോകകപ്പിന് ശേഷം രാഹുലിനെ മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്. 
 
ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ തോല്‍വി ബിസിസിഐയെ ഞെട്ടിച്ചു. രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും പല തീരുമാനങ്ങളും ഏകദിന പരമ്പര നഷ്ടമാകാന്‍ കാരണമായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുപ്പില്‍ അടക്കം പാളിച്ചകള്‍ പറ്റിയെന്ന് ബിസിസിഐ നേതൃത്വം വിമര്‍ശിക്കുന്നു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പിലും മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ പരിശീലകസ്ഥാനത്ത് രാഹുല്‍ തുടരേണ്ട എന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍