കോലി ഇതിനേക്കാള്‍ മോശം ഫോമിലായിരുന്നപ്പോള്‍ പോലും അങ്ങനെ ചെയ്തിട്ടില്ല, പിന്നെന്തിനാണ് സൂര്യയോട് ചെയ്തത്; വിമര്‍ശിച്ച് പാക്കിസ്ഥാന്‍ താരം

ശനി, 25 മാര്‍ച്ച് 2023 (10:16 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ ഏഴാം നമ്പറില്‍ ഇറക്കിയ തീരുമാനത്തിനെതിരെ പാക്കിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേറിയ. നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട സൂര്യയെ താഴേക്ക് ഇറക്കി ആത്മവിശ്വാസം കളയുകയാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ചെയ്തതെന്ന് കനേറിയ വിമര്‍ശിച്ചു. 
 
' സൂര്യകുമാര്‍ യാദവിന്റെ കാര്യത്തില്‍ വേണ്ടത്ര ആത്മവിശ്വാസം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാണിച്ചിട്ടില്ല. സൂര്യയുടെ പൊസിഷന്‍ മാറ്റാന്‍ പാടില്ലായിരുന്നു. ഫോം നഷ്ടമായി വീണ്ടും ഫോമിലേക്ക് തിരിച്ചെത്താന്‍ വിരാട് കോലിക്ക് പോലും കുറച്ച് സമയം ആവശ്യമായി വന്നിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പൊസിഷന്‍ മാറ്റിയിട്ടില്ല. എന്തുകൊണ്ട് സൂര്യയുടെ കാര്യത്തിലേക്ക് വന്നപ്പോള്‍ അങ്ങനെ സംഭവിച്ചു? രോഹിത് ശര്‍മയുടെ ഭാഗത്തും പിഴവ് സംഭവിച്ചിട്ടുണ്ട്. ആത്മവിശ്വാസം കുറവായിരിക്കുന്ന സമയത്ത് വേണ്ടത്ര പ്രചോദനം അദ്ദേഹത്തിനു ലഭിച്ചില്ല. പ്രചോദനം നല്‍കി അദ്ദേഹത്തെ നാലാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യിപ്പിക്കണമായിരുന്നു,' കനേറിയ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍