സിംബാബ്വെയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍.നാല് സിക്‌സും ഒരു ഫോറും സഹിതം 45 പന്തില്‍ 58 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. സിക്‌സറുകള്‍ നേടുന്ന പതിവ് സിംബാബ്വെയ്‌ക്കെതിരെയും ആവര്‍ത്തിച്ച സഞ്ജു ടി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് നേട്ടവും ഇന്നലെ പിന്നിട്ടു.
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് സഞ്ജു. ഐപിഎല്ലും ആഭ്യന്തര സീസണും ഉള്‍പ്പടെ 301 സിക്‌സുകളാണ് സഞ്ജു നേടിയിട്ടുള്ളത്. 525 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മ, 416 സിക്‌സുകളുമായി വിരാട് കോലി എന്നിവരാണ് ആദ്യ 2 സ്ഥാനങ്ങളിലുള്ളത്. 338 സിക്‌സുകളുമായി എം എസ് ധോനിയും 325 സിക്‌സുമായി സുരേഷ് റെയ്‌നയും 322 സിക്‌സുമായി സൂര്യകുമാര്‍ യാദവുമാണ് മൂന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 311 സിക്‌സുകള്‍ നേടിയിട്ടുള്ള കെ എല്‍ രാഹുലാണ് സഞ്ജുവിന് തൊട്ടുമുന്നിലുള്ളത്. അതേസമയം ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സഞ്ജുവിന്റെ മുഖ്യ എതിരാളിയായ റിഷഭ് പന്ത് ചിത്രത്തിലെ ഇല്ല.