Sanju Samson: പന്തിൻ്റെ പ്രകടനത്തിൽ അതൃപ്‌തി, ടി20 ലോകകപ്പ് സംഘത്തിൽ സഞ്ജു ഇടം നേടിയേക്കുമെന്ന സൂചന നൽകി ബിസിസിഐ

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:58 IST)
മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യൻ സംഘം സൂപ്പർ ഫോറിൽ പുറത്തായിരുന്നു. വിക്കറ്റ് കീപ്പറായി ഏഷ്യാകപ്പിൽ കളിച്ച റിഷഭ് പന്തിന് ടൂർണമെൻ്റിൽ തിളങ്ങാനായിരുന്നില്ല. ഏഷ്യാക്കപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ വലിയ രീതിയിലുള്ള അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
 
ഇതോടെയാണ് സഞ്ജു ടീമിൽ ഇടം നേടുമെന്ന വാർത്തകൾ ശക്തമായിരിക്കുന്നത്. ഇത് കൂടാതെ സഞ്ജു ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ ഉൾപ്പേട്ടേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കക്കെതിരായ ഏഷ്യാക്കപ്പിലെ നിർണായക മത്സരത്തിലെ അവസാന ഓവറിൽ ഭാനിക രജപക്സയെ റണ്ണൗട്ടാക്കാനുള്ള അവസരം റിഷഭ് പന്ത് നഷ്ടപ്പെടുത്തിയിരുന്നു.
 
കീപ്പിങ്ങിന് പുറമെ ബാറ്റിങ്ങിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഏഷ്യാകപ്പിൽ പന്ത് നടത്തിയത്. ഇതോടെ ടി20 ലോകകപ്പിൽ ടീമിൽ പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article