സഞ്ജു സെഞ്ചുറി നേടിയതല്ല വലിയ കാര്യം, എങ്ങനെ നേടിയത് എന്നതിലാണ്, ബഹുമാനം തോന്നുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (16:34 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും മലയാളി താരം സഞ്ജു സാംസണ്‍ ഏറ്റുവാങ്ങുന്നത്. നിര്‍ണായകമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ടീമിന്റെ 2 വിക്കറ്റുകളും നഷ്ടമായ സാഹചര്യത്തിലായിരുന്നു സഞ്ജു ക്രീസിലെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിക്കുന്നതില്‍ നിന്നെല്ലാം വേറിട്ടുകൊണ്ട് ഇന്നിങ്ങ്‌സ് കെട്ടിപടുത്തുകൊണ്ട് ടീമിനെ സുരക്ഷിതമാക്കുന്ന പ്രകടനമാണ് സഞ്ജു നടത്തിയത്.
 
ഇതോടെ സഞ്ജുവിന്റെ സെഞ്ചുറിയേക്കാള്‍ തന്നെ ആകര്‍ഷിച്ചത് സഞ്ജു സെഞ്ചുറി നേടിയ വിധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജു 80 പന്തില്‍ നിന്നും സെഞ്ചുറി നേടിയിരുന്നെങ്കിലും സഞ്ജു അടിപൊളി എന്നെ പറയുമായിരുന്നുള്ളു. എന്നാല്‍ മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു മത്സരത്തിന്റെ 44മത് ഓവറിലാണ് സെഞ്ചുറി നേടുന്നത്. ടീമിന് ആ സമയത്ത് എന്തായിരുന്നോ ആവശ്യം അത്തരത്തിലുള്ള പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. വളരെ പക്വമായ ഇന്നിങ്ങ്‌സ്. സഞ്ജുവിനോടുള്ള ഇഷ്ടവും ബഹുമാനവും ഒരൊറ്റ പ്രകടനം കൊണ്ടുതന്നെ വളരെ വലുതായിരിക്കുന്നു. സഞ്ജയ് മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article