Sanju Samson: ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജു സെഞ്ചുറി നേടിയത്. 110 ബോളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഗാലറിയില്‍ 'സഞ്ജു...!പൊളിക്ക് മച്ചാനേ ' പ്ലക്കാര്‍ഡുകളുമായി ആരവം തീര്‍ത്ത മലയാളി ആരാധകര്‍ക്ക് മികച്ചൊരു ഇന്നിങ്‌സിലൂടെയാണ് സഞ്ജു നന്ദി അറിയിച്ചത്. രണ്ടാം ഏകദിനത്തിലെ മോശം ഇന്നിങ്‌സിന്റെ പേരില്‍ സഞ്ജു ഏറെ പഴികേട്ടിരുന്നു.