മാനസികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന സമയത്ത് സാനിയ മാലിക്കിനെ കണ്ടുമുട്ടി; ആദ്യരാത്രിയില്‍ മാലിക്കിനു മുന്നില്‍ സാനിയ കരഞ്ഞു

Webdunia
തിങ്കള്‍, 15 നവം‌ബര്‍ 2021 (20:03 IST)
പ്രണയത്തിനു അതിര്‍ത്തികളില്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചവരാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും. വെറും അഞ്ച് മാസത്തെ പ്രണയത്തിനു ശേഷമാണ് മാലിക്കും സാനിയയും വിവാഹിതരായത്. 
 
പ്രൊഫഷണല്‍ ലൈഫില്‍ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ആണ് സാനിയയുടെ ജീവിതത്തിലേക്ക് മാലിക്ക് കടന്നുവരുന്നത്. താന്‍ എപ്പോഴും സന്തോഷിക്കുന്നത് കാണാനാണ് മാലിക്ക് ആഗ്രഹിക്കുന്നതെന്ന് സാനിയ പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു മാലിക്കിന്റെയും സാനിയയുടെ കൂടിക്കാഴ്ച. അഞ്ച് മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. 
 
വിവാഹശേഷം രാത്രി മാലിക്ക് മുന്നിലെത്തിയപ്പോള്‍ താന്‍ കരഞ്ഞതിനെ കുറിച്ച് സാനിയ തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. സാനിയയുടെയും മാലിക്കിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഏറെ അപവാദങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇരുവരുടെയും പ്രണയത്തെ പലരും എതിര്‍ത്തിരുന്നു. വിവാഹത്തിനു മുന്‍പ് ഉണ്ടായ സംഭവങ്ങള്‍ വേദനിപ്പിച്ചോ എന്ന് ചോദിച്ച് മാലിക്ക് സാനിയയെ ആലിംഗനം ചെയ്യുകയായിരുന്നു. ഇതാണ് സാനിയയെ കരയിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article