പാകിസ്ഥാൻ ക്രിക്കറ്റ് കുത്തഴിഞ്ഞ നിലയിൽ,ഉന്നതങ്ങളിൽ പിടിയുണ്ടേൽ ആർക്കും ടീമിൽ കയറാം: തുറന്നടിച്ച് ഷൊയേബ് മാലിക്

ഞായര്‍, 16 മെയ് 2021 (17:08 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി വെറ്ററൻ താരം ഷൊയ്‌ബ് മാലിക്. പാകിസ്ഥാൻ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാണെന്ന് മാലിക് തുറന്നടിച്ചു. സിംബാബ്‌വെ പര്യടനത്തിനിടെ നായകൻ ബാബർ അസം പറഞ്ഞ താരങ്ങളെ ഉൾപ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാലിക് രൂക്ഷവിമർശനവുമായി എത്തിയത്.
 
പാക് ക്രിക്കറ്റ് അദ്ഹികൃതർ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല താരങ്ങളെ തിരെഞ്ഞെടുക്കുന്നതെന്നും പകരം ഉന്നതങ്ങളിൽ ബന്ധമുണ്ടെങ്കിൽ ആർക്കും ടീമിൽ കളിക്കാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും മാലിക് തുറന്നടിച്ചു. വലിയ ടീമുകൾക്ക് വെല്ലുവിളി ഉയർത്താനുള്ള കെൽപ്പ് പോലും പാകിസ്ഥാനില്ലെന്ന് അഭിപ്രായങ്ങൾക്കിടെയാണ് മാലിക്കിന്റെ ആരോപണങ്ങൾ വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍