സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അഭിറാം മനോഹർ
വ്യാഴം, 16 മെയ് 2024 (19:40 IST)
Saeed Anwar
സ്ത്രീകള്‍ ജോലിക്ക് പോകാന്‍ ആരംഭിച്ചതോടെ പാകിസ്ഥാനില്‍ വിവാഹമോചനങ്ങള്‍ 30 ശതമാനത്തോളം വര്‍ധിച്ചെന്ന വിവാദപരാമര്‍ശവുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ സയീദ് അന്‍വര്‍. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സയീദ്ദ് അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
 
സാമ്പത്തിക ഭദ്രത വരുന്നതോടെ സ്ത്രീകള്‍ക്ക് സ്വന്തമായി വീട് കണ്ടെത്താനും ഒറ്റയ്ക്ക് ജീവിക്കാനും തോന്നുമെന്നും ഇതാണ് ഡിവോഴ്‌സിലേക്ക് നയിക്കുന്നതെന്നും സയീദ് അന്‍വര്‍ പറയുന്നു. സ്ത്രീകള്‍ എന്ന് ജോലിക്ക് പോകാന്‍ തുടങ്ങിയോ അന്ന് മുതല്‍ പാകിസ്ഥാനില്‍ വിവാഹമോചനങ്ങള്‍ വര്‍ധിച്ചു തുടങ്ങി. ഭാര്യമാര്‍ പറയുന്നത് അവര്‍ക്ക് സ്വന്തമായി സമ്പാദിക്കണം, കുടുംബം നോക്കണമെന്നെല്ലാമാണ്. ഞാന്‍ ലോകത്തിന്റെ എല്ലാ കോണുകളിലും യാത്ര ചെയ്തിട്ടുള്ള ആളാണ്. ഓസ്‌ട്രേലിയയില്‍ യുവാക്കളെല്ലാം ബുദ്ധിമുട്ടിലാണ്. കുടുംബങ്ങള്‍ മോശമായ അവസ്ഥയിലാണ്. കമിതാക്കള്‍ തമ്മില്‍ വഴക്കുകള്‍ പതിവാണ്. ഇതിനെല്ലാം കാരണം പണത്തിന് വേണ്ടി അവരൊക്കെ സ്ത്രീകളെ ജോലിയ്ക്ക് പറഞ്ഞയക്കുന്നത് കൊണ്ടാണ്. സയീദ് അന്‍വര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article