വിവാഹം കഴിഞ്ഞ് 17 ദിവസം മാത്രം, പങ്കാളിയോട് താൽപ്പര്യമില്ലായ്മ, വിവാഹം അസാധുവാക്കി ഹൈക്കോടതി

അഭിറാം മനോഹർ

ഞായര്‍, 21 ഏപ്രില്‍ 2024 (17:08 IST)
ഭര്‍ത്താവിനോട് പങ്കാളിക്ക് താല്‍പ്പര്യമില്ലെന്ന കാരണത്താല്‍ യുവദമ്പതികളുടെ വിവാഹം അസാധുവാക്കി ബോംബെ ഹൈക്കോടതി. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും വിധി പ്രസ്താവത്തില്‍ കോടതി പറയുന്നു. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26കാരിയായ യുവതി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ അപേക്ഷ ഫെബ്രുവരിയില്‍ നിരസിച്ചു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
ആപേക്ഷിക ബലഹീനതയാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണമാണ് യുവാവ് പറയുന്നത്. പങ്കാളിയുമായി ലൈംഗിക ബന്ധത്തിന് സാധിക്കാത്ത സാഹചര്യമാണ് യുവാവിനുള്ളത്. ഇത് മാനസികമോ ശാരീരികമോ ആയ കാരണങ്ങള്‍ കൊണ്ടുണ്ടാകാമെന്ന് കോടതി പറഞ്ഞു. വിവാഹത്തിന് ശേഷം മാത്രമാണ് യുവതി ഇതിനെ പറ്റി അറിയുന്നത്. ഇത് മൂലം യുവദമ്പതികള്‍ക്കുണ്ടായ വേദനയും നിരാശയും അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2023 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു. താനുമായുള്ള ശാരീരികബന്ധം ഭര്‍ഃആവ് നിരസിച്ചെന്നും അതിനാല്‍ വിവാഹം റദ്ദാക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. കുടുംബകോടതി ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതി വിവാഹം അസാധുവാക്കുകയാണ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍