ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ അതിവേഗ യോര്‍ക്കറുകളെ സമര്‍ഥമായി നേരിട്ടതിന്റെ രഹസ്യം വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മലിംഗയുടെ മുടിയിൽ ശ്രദ്ധിക്കാതെ പന്തിൽ ശ്രദ്ധിച്ചായിരുന്നു ബാറ്റ് വീശിയത്. അദ്ദേഹത്തിന്റെ മുടിയില്‍ ശ്രദ്ധിക്കാതെ പന്തിന്റെ ഗതിയും വേഗതയും മാത്രമാണ് താന്‍ ശ്രദ്ധച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ മികച്ച ബാറ്റ്സ്മാനായി ശോഭിക്കാൻ കഠിനാദ്ധ്വാനം കൂടിയേ തീരു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയും കാലം നിലനിൽക്കാൻ തനിക്കായതും കഠിന പരിശീലനം ഒന്നുകൊണ്ടു മാത്രമാണ്. ലോകനിലവാരത്തിലുള്ള ബൗളർമാരെ നേരിടാൻ നിരന്തരമായ പരിശീലനം അത്യാവശ്യമാണെന്നും സച്ചിന്‍ പറഞ്ഞു.