ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക്വാദ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. എതിരാളികളെ ബാറ്റുകൊണ്ട് അടിച്ചോടിക്കുന്ന റുതുരാജ് ഇപ്പോള്‍ ശരിക്കും ഒരു ട്രാപ്പിലായിരിക്കുകയാണ്. മറാഠി നടി സയാലി സഞ്ജീവുമായി റുതുരാജ് പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇന്‍സ്റ്റഗ്രാമില്‍ സയാലിയുടെ പോസ്റ്റുകളിലും ചിത്രങ്ങളിലും റുതുരാജ് ലൈക്കടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. സയാലിയുടെ പോസ്റ്റില്‍ റുതുരാജും കമന്റുകള്‍ രേഖപ്പെടുത്താറുണ്ട്. ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലാണെന്നും കടുത്ത പ്രണയത്തിലാണെന്നും പരക്കെ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് റുതുരാജ് തന്നെ വിശദീകരണവുമായി എത്തിയത്.
തന്നെയും സയാലിയെയും ചേര്‍ത്തുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ റുതുരാജ് വിശദീകരിച്ചത് ഇങ്ങനെ; 'ബൗളര്‍മാര്‍ക്ക് മാത്രമേ എന്റെ വിക്കറ്റ് എടുക്കാനാകൂ, മറ്റാര്‍ക്കും കഴിയില്ല. ഇത് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലായിക്കോളും,' ഇന്‍സ്റ്റ സ്റ്റോറിയിലാണ് റുതുരാജ് ഇക്കാര്യം പറഞ്ഞത്.