താരങ്ങളുടെ പിന്തുണ എനിക്കുണ്ട്, കനത്ത തോൽവിയ്ക്ക് ശേഷം പ്രതികരണവുമായി കോമാൻ

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (21:47 IST)
യുവേഫ ചാമ്പ്യൻസ് ലീഗിൽ പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്നുമേറ്റ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിലാണ് സൂപ്പർ ക്ലബായ ബാഴ്‌സലോണ. മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു സ്പാനിഷ് ഭീമന്റെ തോൽവി. നേരത്തെ ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യമത്സരത്തിൽ ബയേൺ മ്യൂണിച്ചിനോടും ബാഴ്‌സ തോൽവി വഴങ്ങിയിരുന്നു.
 
ബെൻഫിക്കയോട് കൂടി തോറ്റതോടെ പരിശീലകൻ റോണാൾഡ് കോമാനെതിരെയുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്. കോമാനെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ കോമാൻ കളിക്കാരുടെ പിന്തുണ തനിക്ക് ഇപ്പോഴുമുണ്ടെന്നാണ് വ്യക്തമാക്കിയത്. ക്ലബ് എന്താണ് തീരുമാനിക്കുന്നതെന്ന് തനിക്കറിയില്ലെന്നും കോമാൻ വ്യക്തമാക്കി.
 
അതേസമയം കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ക്ലബിലെ പ്രധാനതാരങ്ങളായ സെർജിയോ ബുസ്‌‌ക്വറ്റ്‌സ്, ഫ്രാങ്ക് ഡി ജോങ് എന്നിവരും അഭിപ്രായപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article