വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി തുടരും; ചേതേശ്വര്‍ പുജാരയുടെ കാര്യം സംശയത്തില്‍

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (19:51 IST)
വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ തന്നെ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രോഹിത് ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ബിസിസിഐ. 
 
' രോഹിത് ഫിസിക്കലി ഫിറ്റാണ്. ടീം സെലക്ഷനില്‍ അദ്ദേഹത്തെയും പരിഗണിക്കും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അദ്ദേഹത്തിനു ആവശ്യമായ ഇടവേള ലഭിക്കുന്നുണ്ട്. ജോലിഭാരത്തിന്റെ പ്രശ്‌നം വരുന്നേയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് തന്നെ ടീമിനെ നയിക്കും,' ബിസിസിഐ ഉന്നതന്‍ പറഞ്ഞതായി ഇന്‍സൈഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അതേസമയം, ചേതേശ്വര്‍ പുജാരയുടെ കാര്യം സംശയമാണ്. പുജാരയ്ക്ക് പകരക്കാരനെ തേടാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. യഷ്വസി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവരെയാണ് പുജാരയുടെ പകരക്കാരനായി പരിഗണിക്കുന്നത്. 
 
കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ലഭ്യമാകില്ല. ഇവരെല്ലാം പരുക്കില്‍ നിന്ന് മുക്തരാകുന്നേയുള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article