തിടുക്കത്തില്‍ തീരുമാനമെടുക്കില്ല, തലമുറ മാറ്റം ലോകകപ്പ് കഴിഞ്ഞിട്ട്; നയം വ്യക്തമാക്കി ബിസിസിഐ

ബുധന്‍, 21 ജൂണ്‍ 2023 (19:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉടന്‍ തലമുറ മാറ്റം നടപ്പിലാക്കില്ലെന്ന് ബിസിസിഐ. ഏകദിന ലോകകപ്പിന് ശേഷം മാത്രമേ ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആലോചിക്കൂ. ഏകദിന ലോകകപ്പിന് മുന്‍പ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സെലക്ടര്‍മാര്‍, പരിശീലകന്‍, നായകന്‍ എന്നിവരെയെല്ലാം മാറ്റുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് ബിസിസിഐ നിലപാട്. 
 
രോഹിത് ശര്‍മയെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കുന്നത്, മുതിര്‍ന്ന താരങ്ങളെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കുന്നത്, വിരാട് കോലി അടക്കമുള്ള താരങ്ങള്‍ക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ പകരക്കാരെ കണ്ടെത്തുന്നത്...തുടങ്ങി ഭാരിച്ച ഉത്തരവാദിത്തമാണ് ഏകദിന ലോകകപ്പ് പൂര്‍ത്തിയായാല്‍ ബിസിസിഐയ്ക്ക് മുന്നിലുള്ളത്. ഡിസംബറില്‍ നടക്കാന്‍ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ബിസിസിഐ ഉത്തരം കണ്ടെത്തും. 2024 ആകുമ്പോഴേക്കും ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് ബിസിസിഐയുടെ പദ്ധതി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍