ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ! ഏകദിനത്തിലും രോഹിത് നായകനായേക്കുമെന്ന് സൂചന

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (12:40 IST)
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനമൊഴിയുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി കോലി തുടർന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
 
ഇപ്പോളിതാ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഏകദിനത്തിലും കോലി നായകസ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2023ൽ ഇന്ത്യയിൽ വെച്ച് ഏകദിന ലോകകപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ മാറ്റത്തിനൊരുങ്ങുന്നത്. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഒരു നായകന് കീഴിൽ കളിക്കുന്നതാണ് ബിസിസിഐ താത്‌പര്യപ്പെടുന്നത്. യുഎഇ‌യിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന് ശേഷം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article