തോളില്‍ മകള്‍, പിന്നില്‍ രാജ്യം, ഒപ്പം സഹോദരനും: കോലിയ്‌ക്കൊപ്പമുള്ള രോഹിത്തിന്റെ ചിത്രം പങ്കുവെച്ച് രോഹിത്തിന്റെ അമ്മ

അഭിറാം മനോഹർ

ചൊവ്വ, 2 ജൂലൈ 2024 (17:17 IST)
Kohli, Rohit
ഇന്ത്യന്‍ ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മുന്നോട്ട് കൊണ്ടുപോകുന്നത് രോഹിത് ശര്‍മ- വിരാട് കോലി സഖ്യമാണ്. ഇടക്കാലത്ത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും തന്നെ സത്യമല്ലെന്ന് മൈതാനത്തിനകത്തും പുറത്തുമായി ഇരുവരും പല തവണ തെളിയിച്ചതാണ്. രോഹിത്തിന്റെ മോശം സമയത്ത് കോലിയും കോലിയുടെ മോശം സമയത്ത് രോഹിത്തും പരസ്പരം പിന്തുണ നല്‍കിയിരുന്നു. ഈ ലോകകപ്പില്‍ പോലും കോലി നിരന്തരം പരാജയപ്പെട്ടപ്പോള്‍ താരത്തിന് പിന്തുണയുമായി എത്തിയത് രോഹിത് ശര്‍മയായിരുന്നു.
 
 ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് കിരീടവിജയത്തില്‍ ആഹ്‌ളാദം പങ്കുവെച്ചുകൊണ്ട് രോഹിത് ശര്‍മയുടെ അമ്മ സാമൂഹമാധ്യമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലോകകപ്പുമായി കോലിയും രോഹിത്തും നില്‍ക്കുന്ന ചിത്രമാണ് രോഹിത്തിന്റെ മാതാവ് പങ്കുവെച്ചത്. രോഹിത്തിന്റെ തോളില്‍ ഇരിക്കുന്ന മകളും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന് രോഹിത്തിന്റെ അമ്മ നല്‍കിയ വിശേഷണമാണ് ആരാധകര്‍ ഏറ്റെടുത്തത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Purnima Sharma (@purnima_1203)


അവന്റെ ചുമലില്‍ മകള്‍, പിന്നില്‍ അണിനിരക്കുന്നത് ഒരു രാജ്യം തന്നെ വശത്തായി സഹോദരന്‍ എന്നാണ് ചിത്രത്തിനൊപ്പം രോഹിത്തിന്റെ മാതാവ് കുറിച്ചത്. ഈ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കോലിയും രോഹിത്തും സഹോദരന്മാരെ പോലെയാണെന്ന് ലോകം കണ്ടതാണെന്നും രണ്ടുപേരെയും ഒന്നിച്ച് കാണുന്നതിലും വലിയ സന്തോഷമില്ലെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍