ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ മൂന്നാം ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മ്മയെ പരിഹസിച്ച് താരത്തിന്റെ മുന്‍ കാമുകിയും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലുമായ സോഫിയ ഹയാത്ത്.
സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ഗ്യാലറിയിലിരുന്നു ഭാര്യ റിതികയോട് തനിക്കുള്ള സ്‌നേഹം വ്യക്തമാക്കുന്ന തരത്തില്‍ പെരുമാറുകയും നേട്ടം അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കിയതുമാണ് ഹയാത്തിനെ ചൊടിപ്പിച്ചത്.
“നേട്ടത്തില്‍ രോഹിത്തിനെ ഞാന്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെ ഇരട്ടസെഞ്ചുറിയോടെ ലിംഗവിവേചനം സമൂഹത്തിലുള്ള കാര്യം വ്യക്തമായി. ശാരീരിക വെല്ലുവിളികളെ മറികടന്ന് മുമ്പ് കാഞ്ചന്‍മാല ഒളിമ്പിക്‍സില്‍ സ്വര്‍ണം നേടിയപ്പോള്‍ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും ആരുമുണ്ടായില്ല. അവര്‍ക്കാണ് പരിഗണ നല്‍കേണ്ടത്. ക്രിക്കറ്റ് ഒരു ബാറ്റ് ബോള്‍ ഗെയിം മാത്രമായതിനാല്‍ രോഹിത്തിന്റെ സെഞ്ചുറിയില്‍ ആഘോഷിക്കാന്‍ എനിക്കാകില്ല” - എന്നും സോഫിയ പറഞ്ഞു.
“ രോഹിത്തൊരു പുരുഷനായതുകൊണ്ട് മാത്രമാണ് ജനങ്ങള്‍ കൈയടിക്കുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എനിക്ക് സമര്‍പ്പിച്ചിരുന്നു. അവന്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു. എന്നില്‍ നിന്ന് രോഹിത്തിനെ അകറ്റിയ വ്യക്തിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ”- എന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.