തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം, തോൽവിയിൽ പൊട്ടിത്തെറിച്ച് രോഹിത് ശർമ

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (10:17 IST)
പൂനെയില്‍ ന്യൂസിലന്‍ഡിനോട് 113 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ മോശം ക്യാപ്റ്റന്മാരില്‍ ഒരാളെന്ന നാണക്കേട് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. കഴിഞ്ഞ 12 വര്‍ഷക്കാലത്തെ ഹോം ഗ്രൗണ്ടിലെ അപരാജിതമായ കുതിപ്പിനാണ് കിവീസ് സംഘം അവസാനമിട്ടത്. സ്പിന്നിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര കുഴങ്ങിയതാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമായത്. തോല്‍വിക്ക് ശേഷം ബാറ്റിംഗിലെ പിഴവാണ് ഇന്ത്യയ്ക്ക് തോല്‍വി സമ്മതിച്ചതെന്ന് രോഹിത് സമ്മതിക്കുകയും ചെയ്തു.
 
നിരാശജനകമായ പ്രകടനമാണ് ഞങ്ങള്‍ നടത്തിയത്. ന്യൂസിലന്‍ഡ് അഭിനന്ദനം അര്‍ഹിക്കുന്നു. അവര്‍ ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. നിര്‍ണായകഘട്ടങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് സ്‌കോറിനോട് അടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു. പിച്ചില്‍ നിന്നും അധികം സഹായം ലഭിച്ചില്ല. നന്നായി ബാറ്റ് ചെയ്യാനും ഞങ്ങള്‍ക്കായില്ല.
 
വാംഖഡെയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ ഞങ്ങള്‍ ശ്രമിക്കും. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ടീം കൂട്ടായി ഏറ്റെടുക്കുന്നു. മെച്ചപ്പെട്ട ആശയങ്ങളും മെച്ചപ്പെട വഴികളുമായി ഞങ്ങള്‍ അടുത്ത മത്സരത്തിന് തയ്യാറെടൂക്കും. അശ്വിനും ജഡേജയും കളിക്കുന്ന ഓരോ കളിയിലും ഞങ്ങളെ അവര്‍ വിജയിക്കാന്‍ അവര്‍ സഹായിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു എന്നത് അവര്‍ക്കും അറിയാം. എന്നാല്‍ അത് ശരിയായ കാര്യമല്ല. 12 വര്‍ഷത്തെ ഞങ്ങളുടെ വിജയത്തില്‍ ഇരുവര്‍ക്കും പങ്കുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് ചില മോശം കളികള്‍ കളിക്കാനും നമ്മള്‍ അനുവദിക്കണം. എല്ലായ്‌പ്പോഴും അവര്‍ക്ക് ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ ആകണമെന്നില്ല. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article