റബാദ മാത്രമല്ല, സൗത്തിയും ഹിറ്റ്മാന് പ്രശ്നക്കാരൻ, വീഴ്ത്തിയത് പതിനാലാം തവണ!

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (10:55 IST)
Tim southee
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 259 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. കിവീസ് പേസര്‍ ടിം സൗത്തിയാണ് രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്‍സില്‍ നില്‍ക്കെ പൂജ്യനായാണ് രോഹിത് മടക്കിയത്.
 
 രോഹിത്തിനെ പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തെ ഏറ്റവുമധികം തവണ പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡ് ടിം സൗത്തി സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനാലാം തവണയാണ് രോഹിത്തിനെ സൗത്തി പുറത്താക്കിയത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും രോഹിത്തിനെ 14 തവണ പുറത്താക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 7 ടെസ്റ്റ് ഇന്നിങ്ങ്‌സുകളിലായി രോഹിത്തിന്റെ പ്രകടനം ദയനീയമാണ്. 6,5,23,8,2,52,0 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍