'ഏതാനും തുന്നലുകളുണ്ട്'; പരുക്കിനെ കുറിച്ച് വെളിപ്പെടുത്തി രോഹിത് ശര്‍മ

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:30 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യയെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത്. ഒന്‍പതാമനായി ക്രീസിലെത്തിയ രോഹിത് മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒടുവില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഫീല്‍ഡിങ്ങിനിടെ വിരലിന് പരുക്കേറ്റത് മൂലമാണ് രോഹിത് ഒന്‍പതാമനായി ക്രീസിലെത്തിയത്. 
 
മത്സരശേഷം തന്റെ പരുക്കിനെ കുറിച്ച് രോഹിത് വെളിപ്പെടുത്തി. ചെറിയ തുന്നലുകള്‍ ഉണ്ടെന്നും എല്ലിന് സാരമായ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചെന്നും രോഹിത് പറഞ്ഞു. ' അത്ര വലിയ പരുക്കല്ല. ചില വ്യതിയാനങ്ങളും ഏതാനും തുന്നലുകളും ഉണ്ട്. ഭാഗ്യത്തിനു എല്ലിനു പോറല്‍ ഇല്ല. അതുകൊണ്ട് ബാറ്റ് ചെയ്യാന്‍ സാധിച്ചു' രോഹിത് പറഞ്ഞു. 
 
അതേസമയം, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് കളിക്കില്ല. താരം മുംബൈയിലേക്ക് തിരിച്ചുപോകും. ടെസ്റ്റ് പരമ്പരയിലും താരം കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article