Sanju Samson: അവന്‍ ആദ്യ പന്തില്‍ പുറത്തായെങ്കിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു; നിരാശപ്പെടുത്തിയിട്ടും സഞ്ജുവിനെ പുകഴ്ത്തി രോഹിത്

രേണുക വേണു
വെള്ളി, 19 ജനുവരി 2024 (13:05 IST)
Sanju Samson: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ നിരാശപ്പെടുത്തിയിട്ടും മലയാളി താരം സഞ്ജു സാംസണെ എഴുതി തള്ളാതെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ പന്തില്‍ പുറത്തായെങ്കിലും കൃത്യമായ ലക്ഷ്യബോധം സഞ്ജുവിന് ഉണ്ടായിരുന്നു എന്നാണ് രോഹിത്തിന്റെ വാക്കുകള്‍. മത്സരശേഷം ജിയോ സിനിമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂജ്യത്തിനു പുറത്തായ വിരാട് കോലിയേയും രോഹിത് പിന്തുണച്ചു. 
 
' തുടക്കം മുതല്‍ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോലി ഇറങ്ങിയത്. പൊതുവെ അദ്ദേഹത്തിന്റെ ശൈലി അതല്ല. ഉദ്ദേശിച്ച പോലെ കളിക്കാന്‍ പറ്റിയില്ലെങ്കിലും കോലിക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നു. അതുപോലെ തന്നെ സഞ്ജുവും. പൂജ്യത്തിനു പുറത്തായെങ്കിലും സഞ്ജുവിലും ആ ലക്ഷ്യബോധം കാണാമായിരുന്നു,' രോഹിത് പറഞ്ഞു. 
 
ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. മൂന്നാം ട്വന്റി 20 യില്‍ ജിതേഷ് ശര്‍മയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. ബാറ്റിങ്ങില്‍ അവസരം ലഭിച്ചിട്ടും പൂജ്യത്തിനു പുറത്തായി. അതിനുശേഷം സൂപ്പര്‍ ഓവറിലും സഞ്ജു ഇറങ്ങിയെങ്കിലും റണ്‍സൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article