Mumbai Indians: ജയിക്കാനും മാത്രം നല്ല കളിയല്ല മുംബൈ കളിച്ചത്: രോഹിത് ശർമ

ബുധന്‍, 17 മെയ് 2023 (16:24 IST)
ലഖ്‌നൗനെതിരായ നിര്‍ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വി അര്‍ഹിച്ചിരുന്നുവെന്ന് സമ്മതിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ. കളി വിജയിക്കാനായി മുംബൈ വേണ്ടത്ര പരിശ്രമിച്ചില്ലെന്നും ഇന്നിങ്ങ്‌സിന്റെ രണ്ടാം പകുതിയില്‍ മുംബൈയ്ക്ക് വഴിതെറ്റിയെന്നും രോഹിത് പറഞ്ഞു.
 
മത്സരത്തില്‍ ബൗളിംഗ് ചെയ്യുമ്പോള്‍ അവസാന ഓവറുകള്‍ ഞങ്ങള്‍ വളരെയധികം റണ്‍സ് നല്‍കി. പ്രധാനമായും അവസാന 3 ഓവറുകളില്‍ നല്ല രീതിയില്‍ തന്നെ റണ്‍സൊഴുകി. ബാറ്റിംഗില്‍ ഞങ്ങള്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍ ഇന്നിങ്ങ്‌സിന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ക്ക് വഴിതെറ്റി. ഇനി ഞങ്ങളുടെ അവസാന മത്സരമാണ്. ഹൈദരാബാദിനെതിരെ നല്ല ക്രിക്കറ്റ് കളിക്കേണ്ടതായുണ്ട്. രോഹിത് കൂട്ടിചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍