"ഈ മോൻ വന്നത് അങ്ങനെ ചുമ്മാ പോകാനല്ല" ഡൽഹി ക്യാപിറ്റൽസ് നായകനായി ഋഷഭ് പന്ത്

Webdunia
ബുധന്‍, 31 മാര്‍ച്ച് 2021 (15:17 IST)
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ പതിനാലാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റൽസ്. ഓസീസിനെയും ഇംഗ്ലണ്ടിനെയുമെതിരായ പരമ്പരകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ ബാറ്റിങ് സെൻ‌സേഷനായ ഋഷഭ് പന്തായിരിക്കും ഇത്തവണ ഡൽഹിയെ നയിക്കുക.
 
ശ്രേയസ് അയ്യർക്ക് നാല് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് നായകനായി പന്തിന് നറുക്ക് വീണത്. പഞ്ചാബ് കിംഗ്സ് മുന്‍ നായകന്‍ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യൻ സീനിയർ താരമായ ശിഖർ ധവാനും ടീമിലുണ്ടെങ്കിലും പന്തിൽ മാനേജ്മെന്‍റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് പന്ത് ഐപിഎല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article