പന്ത് കളിയാക്കലുകൾ കേൾക്കട്ടെ,കോലിയെ തിരുത്തി ഗാംഗുലി

അഭിറാം മനോഹർ
ശനി, 7 ഡിസം‌ബര്‍ 2019 (12:38 IST)
മികച്ചപ്രകടനം  പുറത്തെടുക്കാത്തതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോലിയെ തിരുത്തി സൗരവ് ഗാംഗുലി. ഗ്രൗണ്ടിൽ പന്ത് പിഴവുകൾ വരുത്തുമ്പോൾ ധോണി ധോണി എന്ന് വിളിച്ച് പന്തിനെ അപമാനിക്കരുതെന്നാണ് കോലി പറഞ്ഞിരുന്നത്. ഇത് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാന്യതക്ക് നിരക്കുന്നതല്ലെന്നും കോലി വിമർശനം ഉന്നയിച്ചിരുന്നു.
 
എന്നാൽ കോലിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഗാംഗുലിയുടെ പ്രതികരണം. കോലിയുടെ സ്ഥാനത്ത് ഞാനയിരുന്നെങ്കിൽ പന്ത് ആ കളിയാക്കലുകൾ എല്ലാം കേൾക്കട്ടെ എന്നായിരിക്കും ഞാൻ കരുതുക. പന്ത് ആ സാഹചര്യങ്ങളിലൂടെയെല്ലാം കടന്ന് പോകട്ടെ എന്നും വിചാരിക്കും. ഇത്തരം അനുഭവങ്ങൾ ഒരു കരുത്തുറ്റ കളിക്കാരനാകാൻ അയാളെ പ്രാപ്തനാക്കും.  എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുക്ക് എല്ലായിപ്പോഴും ധോണിമാരെ ലഭിക്കില്ല. ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം.
 
ഒരു ദേശീയ മാധ്യമത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article